ആധാർ പാൻ കാർഡ് ബന്ധിപ്പിക്കൽ
ആധാർ കാർഡ് പാൻ കാർഡുമായി ബന്ധപ്പെടുത്താൻ ഉള്ള അവസാന സമയം ആയതായി ആധാർ അതോറിറ്റി അറിയിച്ചു.
ഇനിയും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, അടുത്ത വർഷം മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 മാർച്ച് മുതൽ പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്
2022 മാർച്ച് 31നുള്ളിൽ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴയടച്ച് ഉപയോഗിക്കാമായിരുന്നു. ഇത്തരത്തിൽ പിഴയടച്ച് ഉപയോഗിക്കുന്ന പാൻ കാർഡുകൾ 2023 മാർച്ചോടുകൂടി പ്രവർത്തന രഹിതമാകും.
നേരത്തെ പലതവണ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി നൽകിയിരുന്നു. ഒടുവിൽ 2022 മർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. അന്നും ചെയ്യാത്തവർക്കാണ് പിഴയടച്ച് ഉപയോഗിക്കാൻ അവസരം നൽകിയത്.
ബന്ധിപ്പിച്ചിട്ടുണ്ടോ?
നിലവിൽ നിങ്ങളുടെ ആധാറും, പാൻ കാർഡും തമ്മിൽ ബന്ധപെട്ടാണോ കിടക്കുന്നത് എന്ന് നോക്കാൻ, താഴെ കൊടുത്തിരിക്കുന്ന രീതി ചെയ്തു നോക്കുക.
- ആദ്യം, താഴെ കൊടുത്തിരിക്കുന്ന CHECK PAN STATUS എന്ന ലിങ്ക് തുറക്കുക.
- ശേഷം, നിങ്ങളുടെ പാൻ കാർഡിന്റെ 10 അക്ക ഐഡി നൽകുക.
- ശേഷം, ജനന തിയതിയും നൽകുക.
നിലവിൽ പാൻ കാർഡും, ആധാറും ലിങ്ക് ആക്കിയവരുടെ ആണെങ്കിൽ, Aadhaar is already linked to PAN എന്ന് ചുവന്ന അക്ഷരത്തിൽ എഴുതി കാണിക്കും.
ബന്ദിപ്പിക്കാത്തവർക്ക്
ആധാറുമായി പാൻകാർഡ് ബന്ധപ്പിച്ചിട്ടില്ല എങ്കിൽ, അതിനായി താഴെ കാണുന്ന, CONNECT AADHAAR PAN എന്ന ലിങ്കിൽ കയറി അത് ചെയ്യുക. അതിനായി,
- ആദ്യം താഴെ കൊടുത്തിരിക്കുന്ന CONNECT AADHAAR PAN എന്ന ലിങ്ക് തുറക്കുക.
- അതിനു ശേഷം, നിങ്ങളുടെ ആധാർ കാർഡ് നമ്പർ എന്റർ ചെയ്യുക.
- ശേഷം, പാൻ കാർഡ് നമ്പറും എന്റർ ചെയ്യുക.
- അതിനു ശേഷം വാലിഡിറ്റേറ്റ് ചെയുക.
- ശേഷം വരുന്ന സ്റ്റെപ്പുകൾ പൂർത്തിയാക്കുക.
(ആധാറുമായി ബന്ധപ്പെടുത്തടിയ ഫോൺ നമ്പർ കൂടെ കരുതാൻ മറക്കരുത്)