Additional Faculty Vacancy at Thrissur via Kudumbashree

അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം തൃശ്ശൂര്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ 2022-23 സാമ്പത്തിക വര...

അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം

തൃശ്ശൂര്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിലേയ്ക്ക് ആവശ്യമായ അഡീഷണൽ ഫാക്കല്‍റ്റി തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ടം അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു 

യോഗ്യത : എം എസ് ഡബ്ള്യു / എം ബി എ (എച്ച് ആർ) / എം എ സോഷിയോളജി / ഡെവലപ്മെൻറ് സ്റ്റഡീസ്. പ്രവൃത്തിപരിചയം 3 വര്‍ഷം. 

പ്രതിമാസ വേതനം : 25000 രൂപ. പ്രായപരിധി 2023 ജനുവരി 10ന് 40 വയസ്സ് കഴിയാന്‍ പാടില്ല. ഒഴിവുകളുടെ എണ്ണം 16.

നിയമനരീതി : ഒരു വര്‍ഷത്തില്‍ താഴെ താത്കാലിക നിയമനം, പ്രവര്‍ത്തന മികവിനനുസരിച്ച് കാലാവധി ദീര്‍ഘിപ്പിക്കുതാണ്. 

2023 ജനുവരി 27ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷകള്‍ www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കുതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 21 വൈകിട്ട് 5 മണിവരെ. 

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തൃശ്ശൂര്‍ എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. 

പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടാംഗം/ഓക്‌സിലറി അംഗം എന്ന് തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. 

യാതൊരു കാരണവശാലും അസല്‍ സർട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ  സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം എഡിഎസ് ചെയര്പേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സിഡിഎസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക്  നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍  അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയക്കേണ്ട മേല്‍വിലാസം : കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, തൃശ്ശൂര്‍ ജില്ല, സിവില്‍ സ്റ്റേഷന്‍ - രണ്ടാം നില, അയ്യന്തോള്‍, തൃശ്ശൂര്‍ - 680003 

Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: Additional Faculty Vacancy at Thrissur via Kudumbashree
Additional Faculty Vacancy at Thrissur via Kudumbashree
PADANAM002
https://padanamv2.blogspot.com/2023/01/additional-faculty-vacancy-at-thrissur.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2023/01/additional-faculty-vacancy-at-thrissur.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content