ക്യാമ്പ് അസിസ്റ്റന്റ് (കോട്ടയം)
രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ താൽക്കാലിക ക്യാമ്പ് അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.
കെയര്‍ഗിവര്‍ നിയമനം (വയനാട്)
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.