ഗസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ് നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ. യിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: മെക...
ഗസ്റ്റ് ഇൻസ്ട്രക്ടര്‍ ഒഴിവ്
നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ. യിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.
യോഗ്യത: മെക്കാനിക്കൽ പ്രൊഡക്ഷൻ എഞ്ചിനിയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഥവാ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ഉദ്യോഗാർത്ഥികൾ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടിന് നെട്ടൂരിലെ ഐ.ടി.ഐ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂന് ഹാജരാകണം.
ഫോണ്‍:0484-2700142