സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈ...
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആന്റ് സെക്യൂരിറ്റി എന്ന ആറ് മാസ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി എട്ടിനകം അപേക്ഷ നൽകണം.
B.Tech./M.Tech/MCA/B.Sc/M.Sc Computer Science/ BCA എന്നിവയാണ് യോഗ്യത. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 04862 232 246/ 297 617, 8547005084, 9495276791.