സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള കോഴ്‌സ് കാസർകോട് ജില്ലയിലെ പുലിക്കുന്ന് ഇിൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.
അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായം 18-40. ആകെ 40 സീറ്റുണ്ട്. അപേക്ഷാ ഫോറവും പ്രോസ്പക്റ്റസും website ൽ ലഭിക്കും (website link തൊട്ടു താഴെ). പൂരിപ്പിച്ച അപേക്ഷകൾ 30നകം നൽകണം. സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിനു സമാപം കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട്.പി.ഒ, കാസർഗോഡ്- 671315 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0467 2208141.
Website Link
മാധ്യമ ദിനാഘോഷം: മാധ്യമ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 29നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മാധ്യമ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു.
സർവകലാശാലാ ക്യാംപസുകൾ, കോളജുകൾ, ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജേണലിസം വിദ്യാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ജനുവരി 17നു വൈകിട്ട് അഞ്ചിനു മുൻപ് prdmediaday@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റയും അപേക്ഷയും സമർപ്പിക്കണം.
വിദ്യാർഥിയുടെ പേര്, സ്ഥാപനത്തിന്റെ പേര്, പഠിക്കുന്ന കോഴ്‌സ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ബയോഡാറ്റയിൽ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2518637.
25,000 വിദ്യാർഥികൾ പുസ്തകോത്സവത്തിന്റെ ഭാഗമാകും
‘വായനയാണ് ലഹരി’ എന്ന സന്ദേശം ഉയർത്തി നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ സ്കൂൾ വിദ്യാർഥികൾക്ക് അവസരം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 25,000 വിദ്യാർത്ഥികളും 259 സ്കൂളുകളുമാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന ദിവസത്തിൽ 17 സ്കൂളുകളിൽ നിന്നായി 1564 കുട്ടികൾ പുസ്തകോത്സവം സന്ദർശിച്ചു.
കേരള നിയമസഭ കാണുന്നതിനും പുസ്തകങ്ങളുടെ വിശാലമായ ലോകം അനുഭവിക്കുന്നതിനുമുള്ള വലിയ അവസരമാണ് കുരുന്നുകൾക്ക് ലഭിക്കുന്നത്. കോമിക്ക് പുസ്തകങ്ങൾ മാത്രമല്ല, പഠനത്തിന് ഉപകാരപ്രദമാകുന്ന പുസ്തകങ്ങളെക്കുറിച്ച് അറിയുന്നതിനും താത്പര്യമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾക്കും സ്കൂളുകൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രത്യേക ഡിസ്കൗണ്ടുകളും അനുവദിക്കും.