മോട്ടോർ മെക്കാനിക് താത്ക്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.
18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
ട്രേഡ്സ്മാൻ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജിൽ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
പ്രോജക്ട് സയന്റിസ്റ്റ് പാനൽ
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ / ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് സയന്റിസ്റ്റിനെ നിയമിക്കുന്നതിന് പാനൽ തയാറാക്കുന്നു. ജിയോ ഇൻഫോമാറ്റിക്സ് പ്രോജക്ട് സയന്റിസ്റ്റിന്റെ അഞ്ച് ഒഴിവുണ്ട്.
ജിയോ ഇൻഫർമാറ്റിക്സ്/ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് എന്നിവയിൽ ഏതെങ്കിലും ഉള്ള ബിരുദാനന്തരം ബിരുദമാണ് യോഗ്യത. റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. എസ്.സി./എസ്.ടി. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
ജനുവരി 20നു വൈകിട്ട് അഞ്ചിനകം വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വെബ്സൈറ് ലിങ്ക് ചുവടെ കൊടുക്കുന്നു.